കല്ലാനിക്കല്: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാ പ്രവര്‍ത്തനോദ്ഘാടനവും മെറ്റിറ്റ് ഡേയും കല്ലാനിക്കല് സെന്റ് ജോര്‍ജ് എച്ച്എസ്എസില്‍ നടത്തി. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജുകുട്ടി കൊച്ചുചക്കാലയ്ക്കല് അധ്യക്ഷത വഹിച്ചു. തൊടുപുഴ എഇഒ ജോസഫ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീര്‍, പ്രിന്‍സിപ്പല്‍ ഡോ. സാജന് മാത്യു, ഹെഡ്മിസ്ട്രസ് ഷൈനി തോമസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിന്‍സി മാര്ട്ടിന്, ഹെഡ്മാസ്റ്റര് ലിന്റോ ജോര്‍ജ്, പഞ്ചായത്തംഗം അനീഷ ബാലന്, പിടിഎ പ്രസിഡന്റ് സിബി ജോര്‍ജ് കോടമുള്ളില്‍, എംപിടിഎ പ്രസിഡന്റ് ജിന്‍സി ജിജോ, വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ വിവിഷ് വി. റോള്‍ഡന്റ് എന്നിവര്‍ പ്രസംഗിച്ചു.